FMC Logo
പരിശുദ്ധ ഫാത്തിമ മാതാ ലത്തീൻ പള്ളി
  • സമാധാനത്തിന്റെയും പ്രത്യാശയുടെയും സന്ദേശം ധൈര്യപൂർവ്വം പകരാൻ സമർപ്പിതരെ ആഹ്വാനം ചെയ്‌ത്‌ ലിയോ പതിനാലാമൻ പാപ്പാ

    October 5, 2026 1:40 pm
    കൊറിയയിൽനിന്നുള്ള വൈദികരും സന്ന്യാസിനികളും ഉൾപ്പെടുന്ന സമർപ്പിതസമൂഹത്തിന് ലിയോ പതിനാലാമൻ പാപ്പാ വത്തിക്കാനിൽ കൂടിക്കാഴ്ച അനുവദിച്ചു. വിശ്വാസത്തിനുവേണ്ടി സഹനങ്ങളും രക്തസാക്ഷിത്വവും സ്വീകരിക്കാൻ തയ്യാറായവരുടെ ചരിത്രമാണ് കൊറിയൻ സഭയുടേതെന്ന് അനുസ്മരിച്ച പാപ്പാ, പ്രത്യാശയുടെയും സമാധാനത്തിന്റെയും സന്ദേശം പുതുതലമുറകളിലേക്ക് പകരാൻ ആഹ്വാനം ചെയ്തു. വായിച്ചു മനസ്സിലാക്കാന്‍
    Open article
  • യുദ്ധമല്ല പ്രശ്നങ്ങൾക്കുള്ള പരിഹാരമാർഗ്ഗം: സമാധാനമെന്ന ലക്ഷ്യത്തിലേക്ക് നീങ്ങാൻ ആഹ്വാനവുമായി കർദിനാൾ സൂപ്പി

    October 5, 2026 12:24 pm
    ചെന്നായ്ക്കളുടെ ഹൃദയങ്ങളെ കീഴടക്കിയ വിശുദ്ധ ഫ്രാൻസിസ് നമ്മെ പഠിപ്പിക്കുന്നത് നിരായുധീകരണം ആണെന്നും, അക്രമം, വിദ്വേഷം, തെറ്റിദ്ധാരണ, വിഭജനം എന്നിവയുള്ളിടത്ത് സമാധാനം സൃഷ്ടിക്കുവാനുള്ള ശില്പികളാകാനുള്ള വിളിയാണ് നമുക്കുള്ളതെന്നും ഇറ്റലിയിലെ മെത്രാൻസമിതി അദ്ധ്യക്ഷൻ കർദ്ദിനാൾ മത്തെയോ മരിയ സൂപ്പി. വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ മരണത്തിന്റെ എണ്ണൂറാം വാർഷികവുമായി ബന്ധപ്പെട്ട് അസ്സീസ്സിയിൽ വിശുദ്ധ ബലിയർപ്പിക്കവെയാണ് സമാധാനത്തിനായുള്ള ആഹ്വാനം അദ്ദേഹം മുന്നോട്ട്…
    Open article
  • സമാധാനത്തിനായി പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥ്യം തേടാൻ ആഹ്വാനവുമായി ലിയോ പതിനാലാമൻ പാപ്പാ

    October 5, 2026 9:34 am
    ഒക്ടോബർ 5 ഞായറാഴ്ച വത്തിക്കാനിൽ ത്രികാലജപപ്രാർത്ഥന നയിച്ച അവസരത്തിൽ, "ഒരു മില്യൺ കുട്ടികൾ ജപമാല ചൊല്ലുന്നു" എന്ന പേരിൽ, "ക്ലേശിക്കുന്ന സഭകൾക്കുള്ള സഹായം" എന്ന ഫൗണ്ടേഷന്റെ പിന്തുണയോടെ ഒക്ടോബർ 1 മുതൽ 7 വരെ തീയതികളിൽ, സമാധാനത്തിനായി നടക്കുന്ന പ്രാർത്ഥനയജ്ഞം അനുസ്മരിച്ച പാപ്പാ, യുദ്ധമെന്ന വിപത്തിൽനിന്നുള്ള മോചനത്തിനും സമാധാനമെന്ന ദാനത്തിനുമായി പ്രാർത്ഥിക്കാൻ ഏവരെയും ആഹ്വാനം ചെയ്തു.…
    Open article
  • മുന്തിരിത്തോട്ടത്തിലെ കൃഷിക്കാരും വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ ജീവിതവും: ലിയോ പതിനാലാമൻ പാപ്പായുടെ പ്രബോധനം

    October 5, 2026 8:48 am
    ഒക്ടോബർ 5 ഞായറാഴ്ച, ലത്തീൻ ആരാധനാക്രമമനുസരിച്ച് മുന്തിരിത്തോട്ടത്തിലെ കൃഷിക്കാരെക്കുറിച്ചും, സകലതിനും അടിസ്ഥാനമായി മാറുന്ന മൂലക്കല്ലും സംബന്ധിച്ച് സംസാരിക്കുന്ന യേശുവിനെക്കുറിച്ചുള്ള തിരുവചനവായനയും, അസ്സീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ ജീവിതവും അടിസ്ഥാനമാക്കി, ത്രികാലജപപ്രാർത്ഥനയുടെ അവസരത്തിൽ പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ സന്ദേശം നൽകി. വായിച്ചു മനസ്സിലാക്കാന്‍
    Open article
  • വിശ്വസ്തരും വിവേകികളും ഉത്തരവാദിത്തബോധമുള്ളവരുമായി സേവനം തുടരാൻ വത്തിക്കാൻ സായുധസേനയെ ക്ഷണിച്ച് പാപ്പാ

    October 5, 2026 7:30 am
    വത്തിക്കാനിലെ "ജെൻഡാർമറി" സേനയ്ക്കായി, ലൂർദ്ദ് മാതാവിന്റെ പേരിൽ വത്തിക്കാൻ ഗാർഡനിലുള്ള ഗ്രോട്ടോയ്ക്ക് മുന്നിൽ വിശുദ്ധ ബലിയർപ്പിച്ച് ലിയോ പതിനാലാമൻ പാപ്പാ. വത്തിക്കാനിലെ സുരക്ഷയുൾപ്പെടെയുള്ള കാര്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഈ "സായുധസേനാംഗങ്ങൾ" വിശ്വസ്തതയോടും വിവേകത്തോടും ഉത്തരവാദിത്തബോധത്തോടും കൂടി തങ്ങളുടെ ദൗത്യം മുന്നോട്ട് കൊണ്ടുപോകണമെന്ന് പാപ്പാ ആഹ്വാനം ചെയ്‌തു. വായിച്ചു മനസ്സിലാക്കാന്‍
    Open article
  • ക്രിസ്തുവിലുള്ള വിശ്വാസമാണ് വിശ്വാസികൾ തമ്മിലുള്ള ഐക്യത്തിന്റെ അടിസ്ഥാനം: പാപ്പാ

    October 3, 2026 10:40 am
    വത്തിക്കാനിലെ തെവുതോണികോ പൊന്തിഫിക്കൽ സെമിനാരിയുടെ സ്ഥാപനത്തിന്റെ നൂറ്റിയൻപതാം വാർഷികത്തോടനുബന്ധിച്ച്, ലിയോ പതിനാലാമൻ പാപ്പാ, അംഗങ്ങൾക്കു സ്വകാര്യ കൂടിക്കാഴ്ച്ച അനുവദിക്കുകയും, സന്ദേശം നൽകുകയും ചെയ്തു. വായിച്ചു മനസ്സിലാക്കാന്‍
    Open article
  • ദൈവം ഉത്തരവാദിത്വപരമായ വിശ്വാസജീവിതം നമ്മിൽനിന്ന് തിരികെ ആവശ്യപ്പെടുന്നു

    October 3, 2026 10:13 am
    ലത്തീൻ ആരാധനാക്രമപ്രകാരം ആണ്ടുവട്ടം ഇരുപത്തിയേഴാം വാരം ഞായറാഴ്ചയിലെ തിരുവചനവായനകളെ അടിസ്‌ഥാനമാക്കിയ വിചിന്തനം. സുവിശേഷഭാഗം - മത്തായി 21, 33-43 വായിച്ചു മനസ്സിലാക്കാന്‍
    Open article
  • രോഗികളും നിർധനരുമായ കുട്ടികളുടെ സംരക്ഷണം ലോകസമാധാനം കെട്ടിപ്പടുക്കുവാനുള്ള പ്രായോഗിക ചുവടുവയ്പ്പാണ്: കർദിനാൾ കൂവക്കാട്

    October 3, 2026 8:49 am
    വത്തിക്കാന്റെ മത സൗഹാർദ്ദ സംവാദത്തിനായുള്ള ഡിക്കസ്റ്ററിയും കസാഖ്സ്ഥാനിലെ ഇന്റർനാഷണൽ സെന്റർ ഫോർ ഇന്റർഫെയ്ത്ത് ആൻഡ് ഇന്റർറിലീജിയസ് ഡയലോഗും സംയുക്തമായി സംഘടിപ്പിക്കുന്ന രണ്ടാമത് സംയുക്ത സമ്മേളനം കസാഖ്സ്ഥാൻ തലസ്ഥാനമായ അസ്താനയിൽ ആരംഭിച്ചു. "ആരോഗ്യവും സമാധാനവും പ്രോത്സാഹിപ്പിക്കുക: ദുർബലരായ കുട്ടികളുടെ സംരക്ഷണത്തിനായുള്ള പങ്കുവയ്ക്കപ്പെടുന്ന പ്രതിബദ്ധത", എന്നതാണ് സമ്മേളനത്തിന്റെ പ്രമേയം. വായിച്ചു മനസ്സിലാക്കാന്‍
    Open article
  • സമാധാനത്തിനും അനുരഞ്ജനത്തിനുമായി ആഹ്വാനം ചെയ്ത് എത്യോപ്യൻ കത്തോലിക്കാ മെത്രാൻ സമിതി

    October 3, 2026 8:42 am
    എത്യോപ്യയിലെ ടിഗ്രേ, അഫാർ, അമ്ഹാര, ഒറോമിയ മേഖലകൾ ഉൾപ്പെടെയുള്ള വടക്കൻ മേഖലയിൽ സംഘർഷങ്ങൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ, സമാധാനത്തിനായി പ്രാർത്ഥിക്കുവാൻ, എത്യോപ്യൻ കത്തോലിക്കാ മെത്രാൻ സമിതി ആഹ്വാനം ചെയ്തു. വായിച്ചു മനസ്സിലാക്കാന്‍
    Open article
  • ഭൂകമ്പം ഏറെ നാശം വിതച്ച ഇന്തോനേഷ്യയിൽ, ജനതയുടെ വിശ്വാസം പ്രത്യാശ പകരുന്നു

    October 3, 2026 8:38 am
    കഴിഞ്ഞ ഓഗസ്റ്റ് മാസം പതിനഞ്ചാം തീയതി, ഇന്തോനേഷ്യയിലെ, ഫ്‌ളോറസ് ദ്വീപിലുണ്ടായ കനത്ത ഭൂകമ്പത്തിൽ 68 ആളുകൾ മരണമടയുകയും, നിരവധി പേർക്ക് പരിക്കുകൾ ഏൽക്കുകയും, 13.000 ആളുകൾ ഭവനരഹിതരാവുകയും ചെയ്തു. ഈ കഷ്ടപ്പാടുകൾ ഇന്നും തുടരുന്നുവെങ്കിലും, ദൈവസ്നേഹത്തിലും പരിപാലനയിലുമുള്ള വിശ്വാസവും പ്രത്യാശയുമാണ് ജനതയെ മുൻപോട്ടു നയിക്കുന്നതെന്ന്, ലാരന്തൂക്ക രൂപതാധ്യക്ഷൻ യൊഹാനസ് ഹാൻസ് മോന്തേരോ എടുത്തു പറഞ്ഞു. വായിച്ചു…
    Open article
  • ലബനനിൽ കുട്ടികളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകണം: യൂണിസെഫ് സംഘടന

    October 3, 2026 8:36 am
    സംഘർഷത്തിന്റെയും സാമ്പത്തിക പ്രതിസന്ധിയുടെയും ദുരിതം ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്ന ലെബനനിൽ കുട്ടികളുടെ സംരക്ഷണത്തിനും അവരുടെ ഭാവി പുനർനിർമ്മാണത്തിനും മുൻഗണന നൽകണമെന്ന് യുണിസെഫ് സംഘടന ആവശ്യപ്പെട്ടു. വായിച്ചു മനസ്സിലാക്കാന്‍
    Open article
  • സഭയിൽ കലാകാരന്മാരുടെ പ്രാധാന്യം ഉയർത്തിക്കാട്ടി ലിയോ പതിനാലാമൻ പാപ്പാ

    October 2, 2026 12:38 pm
    നിർമ്മിതബുദ്ധിയുടെ വളർച്ചയുടെ ഇക്കാലത്ത്, മനുഷ്യന്റെ കലാപരമായ കഴിവുകൾക്ക് ഏറെ പ്രാധാന്യമുണ്ടെന്നും, സാങ്കേതികത സൃഷ്ടിക്കുന്ന ഏകതാനതയിൽനിന്ന് മാറിനിൽക്കാൻ മാനുഷികമായ കല ഉപകാരപ്രദമാകുമെന്നും പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ. സംസ്കാരത്തിനും വിദ്യാഭ്യാസത്തിനുമായുള്ള വത്തിക്കാൻ ഡികാസ്റ്ററി സംഘടിപ്പിച്ച, കലാകാരന്മാരുടെ സംഗമത്തിൽ സംസാരിക്കുകയായിരുന്നു പാപ്പാ. വായിച്ചു മനസ്സിലാക്കാന്‍
    Open article
  • ലോകത്തിലെ എല്ലാ കുട്ടികൾക്കും സമാധാനം ലഭിക്കാൻ വേണ്ടി ജപമാല പ്രാർത്ഥനയുമായി ലിയോ പതിനാലാമൻ പാപ്പാ

    October 2, 2026 12:32 pm
    വത്തിക്കാനിലെ ലൂർദ് മാതാവിന്റെ ഗ്രോട്ടോയ്ക്ക് സമീപം കുട്ടികൾക്കൊപ്പം സമാധാനത്തിനായി ജപമാല ചൊല്ലി ലിയോ പതിനാലാമൻ പാപ്പാ. ലോകത്തിന്റെ വിവിധയിടങ്ങളിൽ യുദ്ധങ്ങൾ മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടികൾക്കായി പ്രാർത്ഥിക്കാമെന്ന് ചടങ്ങിൽ പങ്കെടുത്ത എഴുനൂറോളം കുട്ടികളോട് പരിശുദ്ധ പിതാവ് ആഹ്വാനം ചെയ്തു. വായിച്ചു മനസ്സിലാക്കാന്‍
    Open article
  • ലോകസമാധാനത്തിനായി ലിയോ പതിനാലാമൻ പാപ്പയ്‌ക്കൊപ്പം ജപമാലയർപ്പിച്ച് പത്തുലക്ഷം കുട്ടികൾ

    October 2, 2026 12:28 pm
    ലോകമെങ്ങുമുള്ള അക്രമങ്ങൾ അവസാനിപ്പിക്കുന്നതിനായി പത്തു ലക്ഷം കുഞ്ഞുങ്ങൾ പാപ്പയ്‌ക്കൊപ്പം ജപമാല ചൊല്ലി പ്രാർത്ഥിച്ചു. ഇതിന്റെ ഭാഗമായി ഒക്ടോബർ ഒന്നാം തീയതി 700 കുട്ടികൾ പരിശുദ്ധ പിതാവിനൊപ്പം വത്തിക്കാൻ ഉദ്യാനത്തിലെ ലൂർദ്ദ് മാതാവിന്റെ ഗ്രോട്ടോയ്ക്ക് മുന്നിലെത്തിയിരുന്നു. വായിച്ചു മനസ്സിലാക്കാന്‍
    Open article
  • എത്യോപ്യയുടെ വടക്കൻ മേഖലയിൽ സംഘർഷം രൂക്ഷം: കുട്ടികളുടെ സുരക്ഷയിൽ ആശങ്കയെന്ന് യൂണിസെഫ്

    October 2, 2026 12:24 pm
    എത്യോപ്യയിലെ ടിഗ്രേ, അഫാർ, അമ്ഹാര മേഖലകൾ ഉൾപ്പെടെയുള്ള വടക്കൻ മേഖലയിൽ സംഘർഷങ്ങൾ രൂക്ഷമാകുന്നതിൽ ആശങ്കയറിയിച്ച് മദ്ധ്യ-ദക്ഷിണ ആഫ്രിക്കയ്ക്കായുള്ള,യൂണിസെഫ് റീജിയണൽ ഡയറക്ടർ എറ്റ്ലേവ കദില്ലി. ഈ പ്രതിസന്ധിയെക്കുറിച്ച് ലിയോ പതിനാലാമൻ പാപ്പായും കഴിഞ്ഞ ദിവസം ആശങ്കയറിയിക്കുകയും ഏവരുടെയും പ്രാർത്ഥനകൾ അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. വായിച്ചു മനസ്സിലാക്കാന്‍
    Open article
  • സിറിയയുടെ പുനർനിർമാണത്തിൽ കുട്ടികൾക്ക് മുൻഗണന നൽകണം: യൂണിസെഫ്

    October 2, 2026 12:21 pm
    ദുരിതപൂർണ്ണമായ അവസ്ഥയിലൂടെ കടന്നുപോയ സിറിയയിലേക്ക് മടങ്ങിയെത്തുന്ന കുഞ്ഞുങ്ങൾക്കും കുടുംബങ്ങൾക്കും വിദ്യാഭ്യാസം, ആരോഗ്യപരിപാലനം, ശുദ്ധജലലഭ്യത, സുരക്ഷാ എന്നിവ ഉറപ്പാക്കണമെന്നും, കുട്ടികൾക്ക് പ്രാധാന്യം നൽകണമെന്നും ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫിന്റെ ഡയറക്ടർ ജനറൽ കാതറിൻ റസ്സൽ, സംഘടന ഒക്ടോബർ ഒന്നിന് പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു. വായിച്ചു മനസ്സിലാക്കാന്‍
    Open article
  • അസ്സീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ കാലാതീതമായ ആത്മീയ യാത്ര; എട്ട് നൂറ്റാണ്ടുകൾ

    October 2, 2026 10:04 am
    ഒക്ടോബർ മാസം നാലാം തീയതി വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ എണ്ണൂറാമത് മരണ തിരുനാൾ ആഘോഷിക്കുകയാണ്. തദവസരത്തിൽ, ഫ്രാൻസിസ് അസീസിയുടെ ജീവിത മാതൃകയെയും, ഇന്നത്തെ ലോകത്തിൽ അദ്ദേഹം നൽകുന്ന ദർശനങ്ങളെയും കുറിച്ചുള്ള ചിന്തകൾ. വായിച്ചു മനസ്സിലാക്കാന്‍
    Open article
  • എക്യൂമെനിക്കൽ സാക്ഷ്യം ക്രൈസ്തവ വിശ്വാസത്തിന്റെ സാക്ഷ്യം: ലിയോ പതിനാലാമൻ പാപ്പാ

    October 1, 2026 1:09 pm
    കത്തോലിക്കരും ലൂഥറൻ സഭകളും തമ്മിലുള്ള എക്യൂമെനിക്കൽ സംവാദയാത്ര തുടരണമെന്നും, എക്യൂമെനിക്കൽ സാക്ഷ്യം ലോകത്തിന് മുന്നിൽ ക്രൈസ്തവവിശ്വാസത്തിന്റെ സാക്ഷ്യമാണെന്നും ലിയോ പതിനാലാമൻ പാപ്പാ. ആഗോള ലൂഥറൻ ഫെഡറേഷന്റെ പ്രതിനിധി സംഘത്തിന് ഒക്ടോബർ ഒന്നാം തീയതി വത്തിക്കാനിൽ കൂടിക്കാഴ്ച അനുവദിച്ച് സംസാരിക്കവെയാണ്, വിവിധ ക്രൈസ്തവസഭകൾ തമ്മിലുള്ള സംവാദത്തിന്റെയും സഹകരണത്തിന്റെയും പ്രാധാന്യം പരിശുദ്ധ പിതാവ് എടുത്തുപറഞ്ഞത്. വായിച്ചു മനസ്സിലാക്കാന്‍
    Open article
  • മാനസികാരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവർക്കായി പ്രാർത്ഥിക്കാം: ലിയോ പതിനാലാമൻ പാപ്പാ

    October 1, 2026 1:00 pm
    പരിശുദ്ധ പിതാവിന്റെ പേരിലുള്ള “പ്രാർത്ഥനാശൃംഖല” ഒക്ടോബർ മാസത്തിലേക്കുള്ള പാപ്പായുടെ പ്രാർത്ഥനാനിയോഗം പുറത്തുവിട്ടു. "മാനസികാരോഗ്യത്തിനായുള്ള അജപാലന ശുശ്രൂഷാമേഖലയ്ക്കായി പ്രാർത്ഥിക്കാം" എന്ന ആഹ്വാനത്തോടെ പദ്യരൂപത്തിൽ അവതരിപ്പിക്കുന്ന ഈ നിയോഗം, മാനസീകാരോഗ്യവുമായി ബന്ധപ്പെട്ട് ദുരിതമനുഭവിക്കുന്ന മനുഷ്യരോടും, അവരെ ശുശ്രൂഷിക്കുന്ന മനുഷ്യരോടും നമുക്കുണ്ടാകേണ്ട മനോഭാവം വ്യക്തമാക്കുന്നതാണ്. ഒക്ടോബർ ഒന്നാം തീയതിയാണ് ഈ നിയോഗം പ്രസിദ്ധീകരിക്കപ്പെട്ടത്. വായിച്ചു മനസ്സിലാക്കാന്‍
    Open article
  • എത്യോപ്യയിൽ സംഘർഷം: സമാധാനത്തിനായി ആഹ്വാനം ചെയ്‌ത്‌ ലിയോ പതിനാലാമൻ പാപ്പാ

    October 1, 2026 12:57 pm
    എത്യോപ്യയിലെ ടിഗ്രേ, അഫാർ, അമ്ഹാര മേഖലകളിൽ വീണ്ടും സംഘർഷം പൊട്ടിപ്പുറപ്പെട്ടതിൽ ആശങ്ക രേഖപ്പെടുത്തിയും, സമാധാനത്തിനായി ആഹ്വാനം ചെയ്തും പാപ്പാ. സെപ്റ്റംബർ 30 ബുധനാഴ്ച പൊതുകൂടിക്കാഴ്ച്ചാസമ്മേളനത്തിലാണ് പാപ്പാ ഇത്തരമൊരു അഭ്യർത്ഥന മുന്നോട്ടുവച്ചത്. വായിച്ചു മനസ്സിലാക്കാന്‍
    Open article
  • വലിച്ചെറിയൽ സംസ്കാരത്തിന് പകരം സംരക്ഷണത്തിന്റെ സംസ്കാരം വളർത്തിയെടുക്കണം: ലിയോ പതിനാലാമൻ പാപ്പാ

    October 1, 2026 12:53 pm
    ഉപഭോഗസംസ്കാരം മറികടന്ന് പ്രകൃതിവിഭവങ്ങളുടെയും വസ്തുവകകളുടെയും പുനരുപയോഗത്തിനും സംരക്ഷണത്തിനും പ്രാധാന്യം നൽകണമെന്ന് ലിയോ പതിനാലാമൻ പാപ്പാ. മാലിന്യസംസ്കരണ സേവനങ്ങൾ കൈകാര്യം ചെയ്യുന്ന 'ഹെരാ ഗ്രൂപ്പ്' പ്രതിനിധികൾക്ക് ഒക്ടോബർ 1 വ്യാഴാഴ്ച വത്തിക്കാനിൽ കൂടിക്കാഴ്ച അനുവദിച്ച് സംസാരിക്കുകയായിരുന്നു പരിശുദ്ധ പിതാവ്. വായിച്ചു മനസ്സിലാക്കാന്‍
    Open article
  • എൽ നീഞ്ഞോ പ്രതിഭാസം തെക്കേ അമേരിക്കയിലും കരീബിയൻ പ്രദേശങ്ങളിലും രണ്ടര കോടി കുട്ടികൾക്ക് ഭീഷണി: യൂണിസെഫ്

    October 1, 2026 12:48 pm
    എൽ നീഞ്ഞോ പ്രതിഭാസം മൂലം ഉണ്ടാകുന്ന വരൾച്ചയും വെള്ളപ്പൊക്കവും രണ്ടര കോടി കുട്ടികളുടെ ഭക്ഷണ-ജല ലഭ്യതയെയും ആരോഗ്യത്തെയും വിദ്യാഭ്യാസത്തെയും ഉൾപ്പെടെ ഗുരുതരമായ രീതിയിൽ ബാധിക്കുമെന്ന് യൂണിസെഫ്. ഈ പ്രദേശങ്ങളിലെ ഏഴിലൊന്ന് കുട്ടികളെ ഈ കാലാവസ്ഥാപ്രതിസന്ധി ബാധിച്ചേക്കുമെന്ന് സെപ്റ്റംബർ 30-ന് പുറത്തുവിട്ട പത്രക്കുറിപ്പിൽ സംഘടന എഴുതി. വായിച്ചു മനസ്സിലാക്കാന്‍
    Open article
  • ഡിജിറ്റൽ വിപ്ലവ ലോകത്ത്, സുതാര്യതയും, ഉത്തരവാദിത്വവും ഉറപ്പു വരുത്തണം: പാപ്പാ

    October 1, 2026 9:20 am
    ലിയോ പതിനാലാമൻ പാപ്പാ രചിച്ച ആദ്യ ചാക്രികലേഖനം, "മാഞ്ഞിഫിക്ക ഉമാനിത്താസ്"ന്റെ രണ്ടാം അധ്യായം, 65 മുതൽ 72 വരെയുള്ള ഖണ്ഡികകളുടെ അപഗ്രഥനം. വായിച്ചു മനസ്സിലാക്കാന്‍
    Open article
  • ഫ്രാൻസിലേക്കും യുനെസ്‌കോയിലേക്കുമുള്ള അപ്പസ്തോലിക യാത്ര അനുസ്മരിച്ച് ലിയോ പതിനാലാമൻ പാപ്പാ

    September 30, 2026 1:00 pm
    സെപ്റ്റംബർ 30 ബുധനാഴ്ച വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചാമദ്ധ്യേ, സെപ്റ്റംബർ 25 മുതൽ 28 വരെ തീയതികളിൽ ഫ്രാൻസിലേക്കും യുനെസ്‌കോയിലേക്കുമായി നടത്തിയ തന്റെ അഞ്ചാമത് അപ്പസ്തോലികയാത്രയിലെ വിവിധ നിമിഷങ്ങളെക്കുറിച്ച് ലിയോ പതിനാലാമൻ പാപ്പാ വിചിന്തനം നടത്തി. "ലോകത്തിന് ജീവൻ ഉണ്ടാകേണ്ടതിന്" എന്ന പ്രമേയത്തിൽ നടത്തിയ പരിശുദ്ധ പിതാവിന്റെ ഈ യാത്ര, ലോകസമാധാനത്തിനും സഭയിലുൾപ്പെടെ വേണ്ട സഹകരണത്തിനും വളർച്ചയ്ക്കും…
    Open article
  • ആത്മീയതയുടെ കത്തുന്ന അഗ്നി കാത്തുസൂക്ഷിക്കാൻ സമർപ്പിതരെ ആഹ്വാനം ചെയ്‌ത്‌ ലിയോ പതിനാലാമൻ പാപ്പാ

    September 30, 2026 12:07 pm
    ഡൊമിനിക്കൻ ധ്യാനാത്മകസമൂഹജീവിതക്കാരായ സമർപ്പിതരുടെ അന്താരാഷ്ട്ര കമ്മീഷൻ അംഗങ്ങൾക്ക് ലിയോ പതിനാലാമൻ പാപ്പാ സെപ്റ്റംബർ 30 ബുധനാഴ്ച വത്തിക്കാനിൽ കൂടിക്കാഴ്ച അനുവദിച്ചു. അതിജീവനമല്ല, സജീവമായ സമർപ്പണത്തിന്റെ സാക്ഷ്യമേകാനാണ് സമർപ്പിതർ പരിശ്രമിക്കേണ്ടതെന്ന് പാപ്പാ. വായിച്ചു മനസ്സിലാക്കാന്‍
    Open article
  • സുരക്ഷിതവും സമാധാനപൂർണ്ണവുമായ ലോകത്തിനായി ആണവായുധങ്ങൾ ഇല്ലാതാക്കണം: പരിശുദ്ധ സിംഹാസനം

    September 30, 2026 12:03 pm
    ആണവായുധങ്ങളുടെ പൂർണ്ണമായ ഉന്മൂലനം ലോകം കൂടുതൽ സുരക്ഷിതമായ ഒരിടമാകാൻ സഹായിക്കുമെന്ന് ഐക്യരാഷ്ട്രസഭയിലേക്കുള്ള പരിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം നിരീക്ഷകൻ ആർച്ച്ബിഷപ് ക്രിസ്റ്റോഫ് എൽ കാസിസ്. നിർമ്മിതബുദ്ധിയുടെ ഉപയോഗം കൊണ്ടുവന്നേക്കാവുന്ന അപകടസാധ്യതകളെക്കുറിച്ചും സെപ്റ്റംബർ 29 ചൊവ്വാഴ്ച നടത്തിയ തന്റെ പ്രഭാഷണത്തിൽ അദ്ദേഹം ഓർമ്മിപ്പിച്ചു. വായിച്ചു മനസ്സിലാക്കാന്‍
    Open article
  • ജോർദാനിലെ കുട്ടികൾക്കുവേണ്ടി സഹായസഹകരണങ്ങൾ അഭ്യർത്ഥിച്ച് യൂണിസെഫ്

    September 30, 2026 11:57 am
    ജോർദ്ദാനിലെ കുട്ടികളും യുവജനങ്ങളും നിരവധി പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നതെന്നും, അവിടെയുള്ള കുഞ്ഞുങ്ങൾ വിവിധ മേഖലകളിൽ ദാരിദ്ര്യമനുഭവിക്കുന്നുണ്ടെന്നും ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. സെപ്റ്റംബർ 29-ന് പുറത്തുവിട്ട ഒരു പത്രക്കുറിപ്പിൽ രാജ്യം നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് പ്രതിപാദിച്ച സംഘടനയുടെ ഡയറക്ടർ ജനറൽ കാതറിൻ റസ്സൽ, ഈ കുട്ടികൾക്കും യുവജനങ്ങൾക്കും അന്താരാഷ്ട്രസമൂഹത്തിന്റെ പിന്തുണ ആവശ്യമുണ്ടെന്ന് പ്രസ്താവിച്ചു. വായിച്ചു മനസ്സിലാക്കാന്‍
    Open article
  • ലൂർദ്ദ്: സൗഖ്യത്തിന്റെയും സമാധാനത്തിന്റെയും സന്ദേശമേകുന്ന മരിയൻ തീർത്ഥാടനകേന്ദ്രം

    September 29, 2026 2:47 pm
    ലിയോ പതിനാലാമൻ പാപ്പാ ഫ്രാൻസിലേക്ക് നടത്തിയ അപ്പസ്തോലികയാത്രയുടെകൂടി പശ്ചാത്തലത്തിൽ ലൂർദ്ദ് തീർത്ഥാടനകേന്ദ്രത്തിന്റെ ചരിത്രവും ഈ മരിയൻ തീർത്ഥാടനകേന്ദ്രം മുന്നോട്ടു വയ്ക്കുന്ന സന്ദേശവും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ലേഖനം. വായിച്ചു മനസ്സിലാക്കാന്‍
    Open article
  • മതങ്ങൾ ജീവന്റെ സംരക്ഷകരാകണം: മെറ്റ്സിലെ വിവിധ മത പ്രതിനിധികൾ

    September 29, 2026 10:06 am
    ലിയോ പതിനാലാമൻ പാപ്പാ, മെറ്റ്സിൽ വിവിധ മതനേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ അവസരത്തിൽ, വിവിധ മതപ്രതിനിധികൾ സുസ്ഥിരമായ സംഭാഷണത്തിനും ലോകത്തിലെ സമാധാനത്തിനായുള്ള ശ്രമങ്ങൾക്കായുള്ള, സംയുക്ത അഭ്യർത്ഥന പ്രസിദ്ധീകരിച്ചു. വായിച്ചു മനസ്സിലാക്കാന്‍
    Open article
  • ക്ഷമിക്കാനും, പങ്കുവെക്കാനും സന്നദ്ധരാകുമ്പോൾ മാത്രമാണ് സമൂഹത്തിൽ യഥാർത്ഥ സമാധാനം സൃഷ്ടിക്കപ്പെടുന്നത്: പാപ്പാ

    September 29, 2026 9:26 am
    ഫ്രാൻസിലേക്കുള്ള പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പായുടെ അപ്പസ്തോലിക സന്ദർശനവേളയിൽ, മെറ്റ്സിലെ(Metz) വിശുദ്ധ സ്റ്റീഫന്റെ നാമധേയത്തിലുള്ള കത്തീഡ്രലിൽ, വിശുദ്ധ ബലിയർപ്പിക്കുകയും , വചന സന്ദേശം നൽകുകയും ചെയ്തു. അക്രമവും സ്വാർത്ഥതയും നിറഞ്ഞ ലോകത്ത്, മരുഭൂമികളെ ഉദ്യാനങ്ങളും വീടുകളുമാക്കി മാറ്റാൻ വിട്ടുകൊടുക്കലിന്റെയും ക്ഷമയുടെയും കാരുണ്യത്തിന്റെയും പാതയാണ് യേശു സുവിശേഷത്തിലൂടെ പഠിപ്പിക്കുന്നതെന്നു പാപ്പാ സന്ദേശത്തിൽ അടിവരയിട്ടു പറഞ്ഞു. വായിച്ചു…
    Open article
  • രോഗങ്ങൾക്കും, വൈകല്യങ്ങൾക്കും, വിവിധ കഷ്ടപ്പാടുകൾക്കും ഇടയിലും ജീവിതത്തിന്റെ അർത്ഥം കണ്ടെത്തുവാൻ, ലൂർദ് സഹായിക്കുന്നു: പാപ്പാ

    September 29, 2026 9:19 am
    മെറ്റ്സിൽ നിന്ന് റോമിലേക്കുള്ള വിമാനയാത്രയ്ക്കിടെ മാധ്യമപ്രവർത്തകരുമായി സംസാരിക്കവേ, ലിയോ പതിനാലാമൻ, തന്റെ ഫ്രാൻസ് സന്ദർശനത്തിന്റെ വിവിധ അനുഭവങ്ങളെയും, വർത്തമാനകാല ലോകത്തിലെ വിവിധ വിഷയങ്ങളെയും എടുത്തു പറഞ്ഞു. ആയുധ വ്യവസായത്തിലൂടെ ചിലർ മാത്രമാണ് സമ്പന്നരാകുന്നത്; ഈ കോടിക്കണക്കിന് പണം ഉപയോഗിച്ച് ലോകത്തിലെ പട്ടിണി പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കുമെന്നു പാപ്പാ എടുത്തു പറഞ്ഞു. വായിച്ചു മനസ്സിലാക്കാന്‍
    Open article
  • മനുഷ്യാന്തസ്സ് ഉയർത്തിപ്പിടിച്ച് കുറ്റകൃത്യങ്ങളെ പ്രതിരോധിക്കണം; അബുദാബി യുഎൻ സമ്മേളനത്തിൽ വത്തിക്കാൻ

    September 29, 2026 9:15 am
    അബുദാബിയിൽ നടന്ന കുറ്റകൃത്യ പ്രതിരോധത്തിനും ക്രിമിനൽ നീതിക്കും വേണ്ടിയുള്ള 15-ാമത് യുഎൻ കോൺഗ്രസിൽ, മോൺസിഞ്ഞോർ ലൂക്കാ മറാബെസെയുടെ നേതൃത്വത്തിൽ വത്തിക്കാൻ തങ്ങളുടെ ശക്തമായ നിലപാട് വ്യക്തമാക്കി. വായിച്ചു മനസ്സിലാക്കാന്‍
    Open article
  • സാങ്കേതിക വിദ്യകളെ നിയന്ത്രിക്കേണ്ടത് മനസ്സാക്ഷിയും സ്വാതന്ത്ര്യവുമുള്ള മനുഷ്യന്റെ ബുദ്ധിയായിരിക്കണം: വത്തിക്കാൻ സ്ഥിരം നിരീക്ഷകൻ

    September 29, 2026 9:09 am
    യുനെസ്കോയിലെ ഇന്റർനാഷണൽ ബയോഎത്തിക്സ് കമ്മിറ്റിയുടെ (CIB) 33-ാമത് സമ്മേളനത്തിലും, ലോക ശാസ്ത്ര സാങ്കേതിക ധാർമ്മിക കമ്മീഷന്റെ (COMEST) 14-ാമത് അസാധാരണ സമ്മേളനത്തിലും, വത്തിക്കാന്റെ സ്ഥിരം നിരീക്ഷകൻ പ്രസ്താവന നടത്തി വായിച്ചു മനസ്സിലാക്കാന്‍
    Open article
  • ലൂർദ്ദിലെ നോത്ര്-ദാം സ്വീകരണകേന്ദ്രം, ജപമാലയർപ്പണം, മെറ്റ്സ് നഗരത്തിലെ മതാന്തരസമ്മേളനം, യൂറോപ്പിന്റെ ഐക്യത്തിനായുള്ള സമ്മേളനം: പരിശുദ്ധ പിതാവിന്റെ അപ്പസ്തോലികയാത്രയിലൂടെ

    September 28, 2026 2:15 pm
    "ലോകത്തിന് ജീവൻ ഉണ്ടാകേണ്ടതിന്" എന്ന പ്രമേയത്തിൽ, ഫ്രാൻസിലേക്ക് നടത്തുന്ന അപ്പസ്തോലിക യാത്രയുടെ ഭാഗമായി സെപ്റ്റംബർ 27 ഞായറാഴ്ച മുതൽ സെപ്റ്റംബർ 28 തിങ്കളാഴ്ച ഉച്ചവരെ വരെ പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ നടത്തിയ സന്ദർശനങ്ങളുടെയും പ്രഭാഷണങ്ങളുടെയും സംക്ഷിപ്‌തവിവരണം. വായിച്ചു മനസ്സിലാക്കാന്‍
    Open article
  • യൂറോപ്പിന്റെ വേരുകൾ വീണ്ടും കണ്ടെത്തുകയും, സംഭാഷണത്തിനുള്ള തുറന്ന മനസ്സ് ആർജ്ജിക്കുകയും വേണം: പാപ്പാ

    September 28, 2026 12:15 pm
    പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ, ഫ്രാൻസിലേക്കുള്ള തന്റെ അപ്പസ്തോലിക സന്ദർശന വേളയിൽ, മെറ്റ്സ് നഗരത്തിലെ റോബർട്ട് ഷൂമാൻ ശാലയിൽ വച്ച് നടന്ന, "യൂറോപ്പിന്റെ വേരുകളിലേക്ക്, സമാധാനത്തിനും ഐക്യത്തിനും" എന്ന സമ്മേളനത്തിൽ സംബന്ധിക്കുകയും, സന്ദേശം നൽകുകയും ചെയ്തു. തദവസരത്തിൽ, യൂറോപ്പിന്റെ ചരിത്രത്തിൽ നിർണ്ണായകമായ പങ്കുവഹിച്ച വ്യക്തികളെ പാപ്പാ പ്രത്യേകം പരാമർശിച്ചു. ഫ്രാൻസ് രാഷ്ട്രപതി എമ്മാനുവേൽ മക്രോൺ…
    Open article
  • സമാധാനവും സൗഹാർദ്ദവും സ്ഥാപിക്കുക എന്നതാണ് മതാന്തര സംഭാഷണത്തിന്റെ ലക്‌ഷ്യം: പാപ്പാ

    September 28, 2026 12:12 pm
    ഫ്രഞ്ച് നഗരമായ മെറ്റ്സിൽ വിവിധ മതങ്ങളുടെ പ്രതിനിധികളുമായി ലിയോ പതിനാലാമൻ പാപ്പാ കൂടിക്കാഴ്ച്ച നടത്തി. അക്രമത്തെയോ അടിച്ചമർത്തലിനെയോ ന്യായീകരിക്കാൻ ഒരിക്കലും ദൈവത്തിന്റെ നാമം ഉപയോഗിക്കരുതെന്ന് പാപ്പാ തന്റെ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു. വായിച്ചു മനസ്സിലാക്കാന്‍
    Open article
  • ലൂർദിലെ തീർത്ഥാടകർക്കിടയിൽ ഞാനും ഒരു തീർത്ഥാടകനാണ്: ലിയോ പതിനാലാമൻ പാപ്പാ

    September 28, 2026 10:44 am
    ഫ്രാൻസിലേക്കുള്ള പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പായുടെ അപ്പസ്തോലിക സന്ദർശന വേളയിൽ, ലൂർദിൽ പരിശുദ്ധ അമ്മയുടെ തീർത്ഥടന കേന്ദ്രത്തിൽ, സെപ്റ്റംബർ മാസം ഇരുപത്തിയേഴാം തീയതി, സായാഹ്നത്തിൽ നടന്ന മെഴുകുതിരി പ്രദക്ഷിണത്തിൽ പങ്കെടുക്കുകയും, സന്ദേശം നൽകുകയും ചെയ്തു. വായിച്ചു മനസ്സിലാക്കാന്‍
    Open article
  • മനുഷ്യത്വത്തിനെതിരായ ദയാവധം അംഗീകരിക്കാനാവില്ല: ലിയോ പതിനാലാമൻ പാപ്പാ

    September 28, 2026 10:40 am
    ലിയോ പതിനാലാമൻ പാപ്പായുടെ ഫ്രാൻസിലേക്കുള്ള അപ്പസ്തോലിക സന്ദർശനത്തിന്റെ ഭാഗമായി, ലൂർദിൽ, തീർത്ഥാടന കേന്ദ്രത്തിലേക്ക് രോഗികളെ കൊണ്ടുപോകുന്ന "അക്യുയിൽ നോത്ര-ദാം" സ്ഥാപനത്തിലെ, രോഗികളെയും അവരെ പരിപാലിക്കുന്നവരെയും പാപ്പാ അഭിസംബോധന ചെയ്യുകയും, അവർക്ക് സന്ദേശം നൽകുകയും ചെയ്തു. വായിച്ചു മനസ്സിലാക്കാന്‍
    Open article
  • ജീവിതപരിവർത്തനത്തിനും വിശ്വാസസാക്ഷ്യത്തിനും ക്രൈസ്തവരെ ക്ഷണിച്ചും വിശുദ്ധ ബലിയർപ്പിച്ചും ലിയോ പതിനാലാമൻ പാപ്പാ ലൂർദ്ദിൽ

    September 27, 2026 12:31 pm
    രോഗത്തിനും ദുരിതങ്ങൾക്കുമപ്പുറമുള്ളതാണ് ദൈവത്താൽ സ്നേഹിക്കപ്പെടുന്ന മനുഷ്യന്റെ മൂല്യമെന്നും, പ്രതിസന്ധികളിലും ബുദ്ധിമുട്ടുകളിലും പോലും പ്രത്യാശയുടെ ക്രൈസ്തവസന്ദേശം പരത്താനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നതെന്നും ലിയോ പതിനാലാമൻ പാപ്പാ. സെപ്റ്റംബർ 27 ഞായറാഴ്ച ലൂർദ്ദിൽ ഒത്തുചേർന്ന ജനസാഗരത്തിനൊപ്പം വിശുദ്ധ ബലിയർപ്പിക്കവേ, അനുതാപത്തിന്റെയും പ്രാർത്ഥനയുടെയും വിശ്വാസസാക്ഷ്യത്തിന്റെയും പ്രാധാന്യവും പാപ്പാ എടുത്തുപറഞ്ഞു. വായിച്ചു മനസ്സിലാക്കാന്‍
    Open article
  • പാരമ്പര്യത്തിലും സഭാ ഉദ്ബോധനങ്ങളിലും അടിസ്ഥാനമിട്ട വിശ്വാസജീവിതം തുടരാൻ ഫ്രഞ്ച് സഭയെ ക്ഷണിച്ച് ലിയോ പതിനാലാമൻ പാപ്പാ ലൂർദ്ദിൽ

    September 27, 2026 12:25 pm
    ഫ്രാൻസിലേക്കുള്ള തന്റെ അപ്പസ്തോലിക യാത്രയുടെ മൂന്നാം ദിനത്തിൽ, രാജ്യത്തെ പ്രാദേശികസഭാനേതൃത്വങ്ങൾക്കൊപ്പം കൂടിക്കാഴ്ച നടത്തി ലിയോ പതിനാലാമൻ പാപ്പാ. സെപ്റ്റംബർ 27 ഞായറാഴ്ച രാവിലെ ലൂർദ്ദിൽ നടന്ന ഈ കൂടിക്കാഴ്ചയിൽ, സഭയുടെ ദൗർബല്യങ്ങളും വീഴ്ചകളും, അവയെ തരണം ചെയ്യാനുള്ള പരിശ്രമങ്ങളും പരാമർശിച്ച പാപ്പാ, പരിശുദ്ധ അമ്മയുടെ സഹായത്തോടെയും സഭാപരമായ ഉദ്ബോധനങ്ങളനുസരിച്ചും വിശ്വാസജീവിതത്തിൽ മുന്നോട്ട് പോകാനും സാക്ഷ്യം തുടരാനും…
    Open article
  • ക്രിസ്തുവേകുന്ന ജീവജലം സ്വീകരിച്ച് ദാഹമകറ്റാനും ലോകത്തിന് പ്രത്യാശ പകരാനും വിശ്വാസികളെ ക്ഷണിച്ച് ലിയോ പതിനാലാമൻ പാപ്പാ പാരീസിൽ

    September 27, 2026 12:00 pm
    പാരീസിലെ "പ്ലാസ് ദെ ല കോൺകോർദ്" ചത്വരത്തിൽ വിശുദ്ധ ബലിയർപ്പിച്ച പാപ്പാ, മനുഷ്യന്റെ ആത്മീയ ദാഹമകറ്റാൻ യേശുവിനേ കഴിയൂ എന്നും, വിശ്വാസം സത്യം, സമാധാനം, സാഹോദര്യം തുടങ്ങിയ മൂല്യങ്ങൾ ജീവിച്ചും ലോകത്തിന് പ്രത്യാശ പകർന്നും ജീവിക്കാനാണ് ക്രൈസ്തവർ വിളിക്കപ്പെട്ടിരിക്കുന്നതെന്നും ഉദ്‌ബോധിപ്പിച്ചു. സെപ്റ്റംബർ 26 ശനിയാഴ്ച ഉച്ചകഴിഞ്ഞ് നടത്തിയ ഈ ബലിയർപ്പണത്തിൽ എട്ടുലക്ഷത്തോളം വിശ്വാസികൾ പങ്കെടുത്തു. വായിച്ചു…
    Open article
  • ലൂർദിന്റെ വിശുദ്ധ മണ്ണിൽ തീർത്ഥാടകനായി ലിയോ പതിനാലാമൻ പാപ്പാ

    September 27, 2026 11:50 am
    ഫ്രാൻസിലേക്ക് നടത്തുന്ന അപ്പസ്തോലിക യാത്രയുടെ ഭാഗമായി സെപ്റ്റംബർ 26 ശനിയാഴ്ച ഉച്ച മുതൽ സെപ്റ്റംബർ 27 ഞായറാഴ്ച്ച ഉച്ചവരെ പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ, പാരീസിലും, ലൂർദിലും നടത്തിയ സന്ദർശനങ്ങളുടെയും പ്രഭാഷണങ്ങളുടെയും സംക്ഷിപ്‌തവിവരണം. വായിച്ചു മനസ്സിലാക്കാന്‍
    Open article
  • നോത്ര്‌-ദാം കത്തീഡ്രൽ, ഫ്രാൻസ് സ്റ്റേഡിയം, ബക്കിത്ത ഭവനം, പാരീസിലെ കത്തോലിക്കാ ഇൻസ്റ്റിട്യൂട്ട് എന്നിവിടങ്ങളിൽ പാപ്പാ നടത്തിയ സന്ദർശനങ്ങളും പ്രഭാഷണങ്ങളും

    September 26, 2026 12:42 pm
    ഫ്രാൻസിലേക്ക് നടത്തുന്ന അപ്പസ്തോലിക യാത്രയുടെ ഭാഗമായി സെപ്റ്റംബർ 25 വെള്ളിയാഴ്ച ഉച്ച മുതൽ സെപ്റ്റംബർ 26 ശനിയാഴ്ച ഉച്ചവരെ പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ നടത്തിയ സന്ദർശനങ്ങളുടെയും പ്രഭാഷണങ്ങളുടെയും സംക്ഷിപ്‌തവിവരണം. വായിച്ചു മനസ്സിലാക്കാന്‍
    Open article
  • പരാജയഭീതി വെടിഞ്ഞ്, പ്രത്യാശയോടെ മുന്നേറുവാൻ സാധിക്കണം: പാപ്പാ

    September 26, 2026 10:37 am
    പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പായുടെ ഫ്രാൻസ് സന്ദർശനത്തിന്റെ രണ്ടാം ദിവസത്തിൽ, പാരീസ് കാത്തലിക്ക് ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ച്, പ്രവിശ്യാ സിനഡൽ അസംബ്ലിയെ അഭിസംബോധന ചെയ്യുകയും, സന്ദേശം നൽകുകയും ചെയ്തു. വായിച്ചു മനസ്സിലാക്കാന്‍
    Open article
  • ക്രൈസ്തവർക്ക് ദരിദ്രർ, ഒരു സാമൂഹിക വിഭാഗമല്ല, മറിച്ച് ക്രിസ്തുവിന്റെ 'ശരീരം' ആണ്: പാപ്പാ

    September 26, 2026 10:33 am
    ഫ്രാൻസിലേക്ക് ലിയോ പതിനാലാമൻ പാപ്പാ നടത്തുന്ന അപ്പസ്തോലിക സന്ദർശനത്തിന്റെ രണ്ടാം ദിനമായ, സെപ്റ്റംബർ മാസം ഇരുപത്തിയാറാം തീയതി, പാരീസിലെ, മെയ്സൻ ബഖീത്ത സാമൂഹിക പരിരക്ഷണ, സംയോജന കേന്ദ്രത്തിലെ അംഗങ്ങളുമായി കൂടിക്കാഴ്ച്ച നടത്തുകയും, സന്ദേശം നൽകുകയും ചെയ്തു. വായിച്ചു മനസ്സിലാക്കാന്‍
    Open article
  • യേശുവുമായുള്ള സൗഹൃദത്തിലാണ് ജീവിതം തിരിച്ചറിയുവാൻ സാധിക്കുന്നത്: യുവജനങ്ങളോട് പാപ്പാ

    September 26, 2026 10:29 am
    ലിയോ പതിനാലാമൻ പാപ്പായുടെ ഫ്രാൻസിലേക്കുള്ള അപ്പസ്തോലിക സന്ദർശനത്തിന്റെ ആദ്യ ദിനം സായാഹ്നത്തിൽ, യുവജനങ്ങളുമായി കൂടിക്കാഴ്ച നടത്തുകയും, അവരുമായി സംവദിക്കുകയും ചെയ്തു. തുടർന്ന് നടന്ന ജാഗരണ പ്രാർത്ഥന വേളയിൽ, പാപ്പാ ധ്യാന ചിന്തകൾ പങ്കുവയ്ക്കുകയും ചെയ്തു. വായിച്ചു മനസ്സിലാക്കാന്‍
    Open article
  • ആരാധനാക്രമത്തോട് ആധികാരിക സ്നേഹം വളർത്തിയെടുക്കണം: സമർപ്പിതരോട് പാപ്പാ

    September 26, 2026 10:24 am
    പാരീസിലെ നോത്രദാം കത്തീഡ്രലിൽ വച്ച്, പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ, മെത്രാന്മാർ, വൈദികർ, ഡീക്കന്മാർ, സന്യാസിനി-സന്യാസികൾ, സമർപ്പിതർ എന്നിവരുമായി കൂടിക്കാഴ്ച നടത്തുകയും, സായാഹ്ന പ്രാർത്ഥനയ്ക്ക് മുഖ്യ കാർമ്മികത്വം വഹിച്ചുകൊണ്ട്, സന്ദേശം നൽകുകയും ചെയ്തു വായിച്ചു മനസ്സിലാക്കാന്‍
    Open article
Call Us
+91123456789
Email Us
fmc.mapranam@gmail.com
Visit Us
96C7+QF Porathissery, Kerala,India